ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ന്യൂനപക്ഷവിഭാഗത്തെ തഴഞ്ഞു

കൊല്ലം: ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ന്യൂനപക്ഷവിഭാഗത്തെ തഴഞ്ഞു.

സംസ്ഥാനകമ്മിറ്റിയില്‍ രണ്ടില്‍ നിന്ന് ഒരംഗമാക്കി ന്യൂനപക്ഷ പ്രാതിനിധ്യം താഴ്ത്തി. ജോര്‍ജ്കുര്യന്‍ വഹിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ചേറ്റൂര്‍ ബാലകൃഷ്ണനെ നിയമിച്ചാണ് ആര്‍.എസ്സ്.എസ്സ് താല്‍പ്പര്യം സംരക്ഷിച്ചത്.

ഭാരവാഹികളക്കം 33 അംഗ കമ്മിറ്റിയാണ് പുനഃസംഘടിപ്പിച്ചത്. രണ്ടു പുതുമുഖങള്‍ക്ക് അവസരം നല്‍കി. ജോര്‍ജ്കുര്യന്‍ വഹിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആര്‍.എസ്സ്.എസ്സ് താല്‍പര്യം പരിഗണിച്ച് ചേറ്റൂര്‍ ബാലകൃഷ്ണനെ നിയമിച്ചു മുസ്ലീം സമുദായത്തില്‍പെട്ട എ.കെ.നസ്സീറിനെ 8 സെക്രട്ടറിമാരില്‍ ഒരാളായി തുടരാന്‍ ദയകാണിച്ചു.

ചുരുക്കം പറഞ്ഞാല്‍ 33 അംഗനേതൃത്വത്തില്‍ 2 ല്‍ നിന്ന് ന്യൂനപക്ഷ പ്രാതിനിധ്യം ഒന്നാക്കി കുറച്ച് ഹിന്ദു രാഷ്ട്രം എന്ന വര്‍ഗ്ഗീയ അജണ്ടക്ക് അടിത്തറ പാകി. ന്യൂനപക്ഷങളെ പാര്‍ട്ടിയോട് അടുപിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ ആര്‍.എസ്സ്.എസ്സ് നിലപാടില്‍ തകര്‍ന്നു.

ന്യൂനപക്ഷത്തെ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന രഹസ്യ അജണ്ടയുടെ ഭാഗമായി ടിവി ചര്‍ച്ചകളില്‍ ഷൈന്‍ ചെയ്ത ജോര്‍ജ് കുര്യനെ ന്യൂനപക്ഷ കമ്മീഷന്റെ ഭാഗമാക്കി തന്ത്ര പരമായി ഒതുക്കിയെന്ന ആക്ഷേപം ശക്തമാണ്.

ന്യൂനപക്ഷ അംഗങ്ങളെ ഒതുക്കാന്‍ ന്യൂനപക്ഷ മോര്‍ച്ചയില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പറയാതെ പറയുക കൂടി ബിജെപി സംസ്ഥാന നേതൃത്വം ചെയ്തു.

ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ജിജിജോസഫിനെ ഒഴിവാക്കി കേരള കോണ്‍ഗ്രസില്‍ നിന്നെത്തിയ നോബിള്‍ മാത്യുവിനെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഉള്‍പ്പെടുത്തിയെങ്കിലും അരലക്ഷം പേരെ അംഗങളാക്കണമെന്ന ടാസ്‌ക് കൂടി നല്‍കി. ബിജെപിയുടെ ദ്വന്ത വ്യക്തിത്വം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News