ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച ലീഡോടെ ഇടതുസഖ്യം വിജയത്തിലേക്ക്.
സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും 3500 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇടതു സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് 800 മുതല്‍ 1100 ലേറെ വോട്ടിന്റെ ലീഡുണ്ട്.
ആകെയുള്ള 31 കൗണ്‍സിലര്‍മാരില്‍ ഇടതുസഖ്യത്തിന്റെ പിന്തുണയുള്ളവര്‍ ഉള്‍പ്പെടെ 18 പേര്‍ വിജയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
6 കൗണ്‍സിലര്‍മാരുണ്ടായ എബിവിപിക്ക് 2 പേരെയെ ഇത്തവണ വിജയിപ്പിക്കാനായുള്ളു. സെന്‍ട്രല്‍ പാനലിലും എബിവിപിക്ക് കഴിഞ്ഞ തവണത്തെ വോട്ടുകള്‍ നേടാനായില്ല.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിരവധി തവണയാണ് എബിവിപി അക്രമം അഴിച്ചുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here