കൊൽക്കത്തയിലെ ബാഗ്രി മാർക്കറ്റിൽ തീപിടിത്തം; ഒ‍ഴിവായത് വൻ ദുരന്തം

കൊൽക്കത്തയിലെ ബാഗ്രി മാർക്കറ്റിൽ വൻ തീപിടിത്തം. പുലർച്ചെ ആളൊ‍ഴിഞ്ഞ സമയത്തായതിനാൽ വൻ ദുരന്തം ഒ‍ഴിവായി.

ഇന്ന് പുലർച്ചെ രണ്ടേമുക്കാലിനാണ് തീപിടിത്തമുണ്ടായത്. ആർക്കും പരുക്കു പറ്റിയതായി റിപ്പോർട്ടില്ല.

അഞ്ചുനില കെട്ടിടത്തിന്റെ താഴെ നിലയിൽ നിന്ന് തീ പടരുകയായിരുന്നു. മെഡിക്കൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഫാൻസി കടകൾ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്.

30 ഓളം ഫയർ യൂണിറ്റുകൾ രംഗത്തിറങ്ങി. അഞ്ച് മണിക്കൂറിലധികം ശ്രമിച്ചിട്ടും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. കൂടുതല്‍ പ്രദേശത്തേക്ക് തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഫയർ ഫോ‍ഴ്സ്.

തീപിടിത്തം എങ്ങനെ ഉണ്ടായെന്ന് വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News