ചാരക്കേസ്: കെ കരുണാകരന്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ടത് സ്വന്തം പാളയത്തില്‍ നിന്ന്: കെവി തോമസ്

ചാരക്കേസിൽ സ്വന്തം പാളയത്തിൽ നിന്ന് വരെ എതിർപ്പുകൾ നേരിടേണ്ടി വന്നത് കെ കരുണാകരനെ ഏറെ വേദനിപ്പിച്ചിരുന്നു വെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ വി തോമസ് പറഞ്ഞു.

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് കരുണാകരനെ ഇങ്ങനെയൊരു നിലയിലേക്ക് എത്തിച്ചതെന്നും എന്നാൽ ഇതെല്ലാം അദ്ദേഹം ധീരമായാണ് നേരിട്ടതെന്നും കരുണാകരനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന കെ.വി തോമസ്
പറഞ്ഞു.

ദുബായിൽ കൈരളി പീപ്പിൾ ടിവി വാർത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ കരുണാകരനെ രാജ്യദ്രോഹി എന്ന് വരെ കുറ്റപ്പെടുത്തിയ ചാരക്കേസില്‍ സ്വന്തം പാളയത്തില്‍ നിന്നുള്ള നീക്കങ്ങളും കരുണാകരനെ ഏറെ വേദനിപ്പിചിരുന്നുവെന്നു കെ വി തോമസ്‌ എം പി പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് കരുണാകരനെ ചാരക്കേസില്‍ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നതിനു കാരണമായത്.

ചാരക്കേസില്‍ കെ കരുണാകരനെ കുടുക്കിയവരുടെ പേരുകള്‍ പറയാന്‍ പത്മജക്ക് അവകാശമുണ്ടെന്നും ഏറ്റവും കൂടുതല്‍ വേദനിപ്പിക്കപ്പെട്ടവര്‍ മക്കളായ പത്മജയും കെ മുരളീധരനുമാണെന്നും കെ വി തോമസ്‌ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here