
ബിജുമേനോന്‍ നായകനായി എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുടെ ചെയ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം വഎള്ളിമൂങ്ങയിലെ ഹിറ്റ് കോമ്പോയെ വീണ്ടും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങി കുഞ്ചാക്കോ ബോബന്‍ ചിത്രം ജോണി ജോണി യെസ് അപ്പായുടെ അണിയറ പ്രവര്‍ത്തകരും.
വെള്ളിമൂങ്ങയില്‍ ഏവരെയും ചിരിപ്പിച്ച കോമ്പിനേഷനാണ് ടിനി ടോമിന്‍റെയും വീണാ നായരുടെയും.ടിനി ടോം പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയും വീണ പഞ്ചായത്ത് മെമ്പറുമായാണ് സിനിമയില്‍ അഭിനയിച്ചത്. ഇതേ കോമ്പിനേഷന്‍ ഇപ്പോള്‍ ജോണി ജോണി യെസ് അപ്പായിലുമുണ്ട്.
സിനിയ്ക്ക് തിരക്കഥയെഴുതുന്നതും വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസ് തന്നെയാണ്. ഹിറ്റ് കോമ്പിനേഷന്റെ രണ്ടാം പരീക്ഷണമാണ് ഈ ചിത്രത്തില്‍ ഇവര്‍ നടത്തുന്നത്.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ അണിയറക്കാര്‍ ഈ ചിത്രത്തിന് വേണ്ടി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറ്റൊരു പൊട്ടിച്ചിരിയുടെ വിരുന്ന് പ്രതീക്ഷിക്കാം.
പൃഥ്വിരാജ് ചിത്രം പാവാടയ്ക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രം.
ചങ്ക്‌സിന് ശേഷം വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം. ഇങ്ങനെ ഹിറ്റുകളുടെ തമ്പുരാക്കന്മാര്‍ ഒരുമിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാന്‍ വകുപ്പില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here