കെട്ടിട വാടക കുറയ്ക്കും; പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഷാര്‍ജ എമിറേറ്റ്‌സ്

കെട്ടിട വാടകയിലുണ്ടാകുന്ന കുറവ് പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത തന്നെയാണ്. കെട്ടിട വാടക കുറയ്ക്കാനോരുങ്ങി ഷാര്‍ജ എമിറേറ്റ്സ് മുന്നോട്ട് വന്നിരിക്കുകയാണ്. വീടിന്‍റെ വാടക കൂടിയത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഷാര്‍ജയിലെ താമസക്കാര്‍ ദുബൈ, അജ്മാന്‍ എമിറേറ്റുകളിലേക്ക് താമസം മാറിയതാണ് കെട്ടിട വാടക കുറയ്ക്കാന്‍ ഷാര്‍ജ എമിറേറ്റ്സ് നിര്‍ബന്ധിതമായത്.

പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വില കുറവ് പ്രാബല്യത്തില്‍ വരും. അല്‍ ഖാന്‍, അല്‍ മജാസ്, അല്‍ നഹ്ദ, അല്‍ ഖാസിമിയ മേഖലകളിലെ വാടക നിലവില്‍ കുറഞ്ഞതായി കെട്ടിട ഉടമകള്‍ പറയുന്നു.

വണ്‍ ബെഡ് റൂം, ടു ബെഡ് റൂം ഫ്‌ലാറ്റുകള്‍ക്ക് 16 ശതമാനം വരെ വാടക കുറഞ്ഞതായി ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News