പൊയ്ക്കാറ്റില്‍ ഇളകാതെ ജെഎന്‍യു ചുവന്ന് പൂക്കുന്നു; ഇടത് സഖ്യത്തിന് ചരിത്ര വിജയം

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വൻ വിജയം.കേന്ദ്ര പാനലിലെ നാലു സീറ്റുകളിലും ഇടത് ഐക്യ സ്ഥാനാർത്ഥികൾ വിജയിച്ചു.
യൂണിയൻ പ്രസിഡന്റായി എൻ.സായി ബാലാജി തെരഞ്ഞെടുക്കപ്പെട്ടു. നിരന്തര അക്രമം അഴിച്ചുവിട്ട എ ബി വി പിക്ക് കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

എബിവിപി അക്രമങ്ങളെയും,സർവകലാശാല അധികൃതരുടെ അടിച്ചമർത്തലുകളെയും അതിജീവിച്ചാണ് ഇടത് സഖ്യം ചരിത്രവിജയത്തിലേക്ക് പതാക പാറിച്ചത്.കേന്ദ്ര പാനലിലേക്ക് മത്സരിച്ച 4 സ്ഥാനാർത്ഥികളും മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ പ്രസിഡന്റായി എൻ സായി ബാലാജി 1179 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ജനറൽ സെക്രട്ടറി ഐജാസ് അഹമ്മദ്, വൈസ് പ്രസിഡന്റ് സരിഗ ചൗധരി, ജോയിന്റ് സെക്രട്ടറി അമുത ജയ്ദീപ് എന്നിവർ യഥാക്രമം 1300,1680,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനും തെരഞ്ഞെടുക്കപ്പെട്ടു.

31 കൗൺസലർമാരിൽ 18 പേരെ വിജയിപ്പിക്കാനും ഇടത് സഖ്യത്തിനായി.
ജെ എൻ യു ഫലം 2019 ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്തിനുള്ള സന്ദേശമാണെന്ന് ജനറൽ സെക്രട്ടറി ഐജാസ് അഹമ്മദ് പ്രതികരിച്ചു.

ജെഎൻയു വിനെ തകർക്കാനുള്ള കേന്ദ്ര സർക്കാരിനുള്ള മറുപടി കൂടിയാണ് ഈ വിധിഎഴുത്ത്.

നിരന്തരം അക്രമമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എ ബി വി പി ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്.കഴിഞ്ഞ തവണത്തെ വോട്ടുകൾ പോലും നേടാൻ ആകാത്ത എ ബി വിപ്പിയുടെ കൗൺസിലർമാരുടെ എണ്ണം ആറിൽ നിന്ന് രണ്ടായി ചുരുങ്ങി.

കേന്ദ്ര പാനലിലേക്ക് കഴിഞ്ഞ തവണത്തെ വോട്ടുകൾപോലും എബിവിപിക്ക് നേടാനായില്ല. എൻഎസ്യുഐ ക്കും തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇടം പിടിക്കാൻ സാധിച്ചില്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പ്രഖ്യാപനമായി ജെ എൻ യു തെരഞ്ഞെടുപ്പ് ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here