പോരാടാനുറച്ച് തന്നെയാണ് സച്ചിന്‍ ആ കൈ പിടിച്ചത്; കൂടെ നില്‍ക്കാം നമ്മള്‍ക്കും കരുത്തായി

യാദൃശ്ചികമായിരുന്നു സച്ചിൻ ഭവ്യയെ കണ്ടുമുട്ടിയത്. സൗഹൃദം പ്രണയത്തിലേക്ക് നടന്നു കയറി. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ നെഴ്തൊരുക്കാൻ തുടങ്ങും മുമ്പേ അവരറിഞ്ഞു വല മുറുക്കി തുടങ്ങിയ ചിലന്തിയെ കുറിച്ച്.

ഭവ്യയുടെ എല്ലുകളിൽ കടിമുറുക്കി തുടങ്ങിയിരുന്നു ക്യാൻസറെന്ന മഹാമാരി. പിൻതിരിഞ്ഞ് നടക്കാനല്ല പോരാടി മുന്നേറാൻ പഠിപ്പിച്ച കൊടിയടയാളത്തിന്റെ പോരാളിയായിരുന്നു സച്ചിൻ.

ഭവ്യയെ കൈവിട്ടു കളയാനല്ല, വളയിട്ട കൈ പിടിച്ച് ജീവിതത്തിലേക്ക് കൂടെ നടത്താനാണവൻ തീരുമാനിച്ചത്.

അങ്ങനെ അവർ വിവാഹിതരായ്.ഇതൊരു കഥയല്ല, ജീവിതമാണ്. നിലമ്പൂരിനടുത്ത പോത്തുകല്ലിൽ സച്ചിന്‍റെ മണവാട്ടി പെണ്ണാണിന്ന് ഭവ്യ.

ജീവൻ തന്നെ വെല്ലുവിളിയായ് നിൽക്കുന്ന ഇവരുടെ ജീവിതത്തിലേക്ക് നമുക്കൊരിത്തിരി വെളിച്ചം പകർന്നു കൂടെ.
പഠിച്ച പഠിപ്പിന്‍റെ പണി കാത്തിരിക്കാതെ കൂലി പണിക്ക് കച്ചമുറുക്കി തെരുവിലുണ്ട് സച്ചിൻ.

ആ പോരാട്ടം ഒരു കരക്കെത്തിക്കാൻ, ജീവിച്ചു തുടങ്ങും മുമ്പേ വെല്ലുവിളി ഉയർത്തിയ മഹാരോഗത്തെ പോരാടി തോൽപ്പിക്കാൻ നമുക്കും അവരോടൊപ്പം ഒന്ന് പൊരുതിനോക്കി കൂടെ?

മഹാപ്രളയത്തെ കാരുണ്യ പ്രളയം കൊണ്ട് തോൽപ്പിക്കാനിറങ്ങിയവരാണ് നമ്മൾ. നമുക്കാവും ഈ പ്രണയത്തെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ.

സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സ്

അക്കൗണ്ട് നമ്പര്‍ : 40160101056769
IFSC : KGB0040160
ബ്രാഞ്ച് : കരുളായി (KARULAI)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here