നേത്രരോഗ വിദഗ്ധന്‍റെ ‘നോട്ടം’ പി‍ഴച്ചു; ഡോക്ടറെ ‍ന‍ഴ്സുമാര്‍ വളഞ്ഞിട്ട് പെരുമാറി; ദൃശ്യങ്ങള്‍ പുറത്ത്

ഇന്നലെ വിഹാറിലെ കത്തിഹാറിലെ ആശുപത്രിയില്‍ ട്രെയ്നീി ‍ന‍ഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ന‍ഴ്സുമാര്‍ കൈകാര്യം ചെയ്തു.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ആശുപത്രിയിലെ നേത്രരോഗ വിദഗ്ദനായ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സിവില്‍ സര്‍ജനോട് ന‍ഴ്സുമാര്‍ പരാതി പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ജന്‍ ഡോക്ടറെ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് ന‍ഴ്സുമാര്‍ കൂട്ടമായി വന്ന് ഡോക്ടറെ മര്‍ദിച്ചു.

അറുപതോളം നഴ്‌സുമാര്‍ ചേര്‍ന്ന് മുറിയിലെത്തിയ ശേഷം ഡോക്ടറെ ചെരുപ്പൂരിയാണ് അടിക്കുകയായിരുന്നു. നഴ്‌സുമാരുടെ കൂട്ടായ ആക്രമണത്തില്‍ വലഞ്ഞ ഡോക്ടര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News