സംസ്ഥാന സ്‌കൂള്‍ കലോത്സവം: മാനുവല്‍ പരിഷ്കരണ സമിതി നാളെ യോഗം ചേരും

സംസ്ഥാന സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണ സമിതി യോഗം നാളെ ചേരും. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ഭാടരഹിതമായി കലോത്സവ നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ഇതിനായി മാന്യുവല്‍ പരിഷ്‌കരിക്കാനാണ് നാളത്തെ യോഗം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും.എല്‍പിയിലും യുപിയിലും സ്‌കൂള്‍തലത്തില്‍ മാത്രം കലോത്സവം നടത്താനാണ് ആലോചന.

കലോത്സവവേദി, തീയതി എന്നിവയും നാളെത്തെ യോഗത്തില്‍ തീരുമാനിക്കും. അർധവാര്‍ഷിക പരീക്ഷാ ഷെഡ്യൂള്‍ തീരുമാനിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കമ്മിറ്റി യോഗം നാളെ ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News