ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി; അനുമതി നല്‍കിയത് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 20 മുതല്‍ 22 വരെ ദോഹയില്‍ പോകുന്നതിനാണ് കോടതി അനുമതി നല്‍കിയത്.

്അതേസമയം, ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസ് അടുത്ത മാസം എട്ടിന്‌ന് വീണ്ടും പരിഗണിക്കും
നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News