
തിരുവനന്തപുരം: സാലറി ചലഞ്ചിനെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി ഇപി ജയരാജന്‍.
സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയും ആവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ ഒരു തരത്തിലുള്ള നിര്‍ബന്ധ പിരിവും നടത്തുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചാരണം നടത്തുകയാണ്. മനസറിഞ്ഞു കൊണ്ടുള്ള സംഭാവനകള്‍ തന്നെയാണ് ജനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ബന്ധ പിരിവ് നടത്തുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്കും പറഞ്ഞു.
നിര്‍ബന്ധിത പിരിവ് നിയമ വിരുദ്ധമാണെന്നാണ് ഇന്ന് ഹൈക്കോടി അഭിപ്രായപ്പെട്ടത്. ജീവനക്കാരില്‍ നിന്നു നിര്‍ബന്ധിത പിരിവിനു നിര്‍ദേശം നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടന സ്മര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
നിര്‍ബന്ധിത പിരിവ് പാടില്ലന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടും ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത് ശരിയല്ലന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സമാന രീതിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here