
കടലിനടിത്തട്ടിൽ നിന്ന് മുകളിലേക്കെത്തിയാല്‍ ഉരുകിത്തീരുന്ന അപൂര്‍വ മത്സ്യയനിങ്ങളെ പസഫിക് സമുദ്രത്തില്‍ കണ്ടെത്തി.
പസഫിക് സമുദ്രത്തിലെ അറ്റ്കാമ ട്രൻജിൽ 7,500 മീറ്റർ ആഴത്തിലായാണ് മൂന്ന് അപൂർവ മത്സ്യയിനങ്ങളെ ന്യൂകാസിൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
പ്രത്യക ഉപകരണത്തിന്‍റെ സഹായത്തോടെ കടലിന്‍റെ അടിത്തട്ടിൽനിന്നു പിടിച്ച ഒരു മത്സ്യം കരയിലെത്തിയപ്പോഴേക്കും ഉരുകി അപ്രത്യക്ഷമായെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
ലിപ്റൈഡ് കുടുംബത്തിൽപ്പെട്ടവയാണ് പുതിയ മത്സ്യങ്ങളെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. പിങ്ക്, പർപ്പിൾ, ബ്ലൂ അറ്റ്കാമ എന്നീ മൂന്നു താത്കാലിക നാമങ്ങളാണ് പുതുതായി കണ്ടെത്തിയ മീനുകൾക്ക് നല്‍കിയിരിക്കുന്നത്.
അതിമർദവും അതിശൈത്യവുമൊക്കെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിവുണ്ടെങ്കിലും കടലിന്‍റെ മുകൾഭാഗത്തേക്ക് അടുക്കുംതോറും ഇവ ഉരുകിയില്ലാതാകുന്നവയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. അതിശൈത്യവും അതിമർദവുമുള്ള ഈ അടിത്തട്ടില്‍ മറ്റ് സമുദ്ര ജീവികള്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയില്ല.
കടലിന്നടിത്തട്ടിന് സമാനമായ സാഹചര്യം കൃത്രിമമായി ഒരുക്കിയ ശേഷം ഈ മത്സ്യങ്ങളെ പിടിക്കാനുള്ള ശ്രമത്തിലാണ് ന്യൂകാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here