വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ കീഴടങ്ങി പോണ്ടിച്ചേരി വിസി; ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; കാവിവത്കരണ ബോര്‍ഡുകളും എടുത്തു മാറ്റി

തിരുവനന്തപുരം: ക്യാമ്പസ് കാവിവത്കരണത്തിനെതിരെ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വന്‍വിജയം.

വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല വിസി അംഗീകരിച്ചെന്ന് വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചു. ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന കാവിവത്കരണ ബോര്‍ഡുകളും എടുത്തു മാറ്റി. ഇവ ഇനി സ്ഥാപിക്കില്ലെന്നും അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.


ക്യാമ്പസിലെ കാവിവത്ക്കരണം അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള കര്‍ഫ്യൂ നീക്കം ചെയ്യുക, ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വച്ചിരുന്നത്.

ക്യാമ്പസില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കപ്പെടുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.


ക്യാമ്പസിലെ എബിവിപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കൂടിചേര്‍ന്നുണ്ടാക്കിയ സ്റ്റുഡന്റ് ആക്ഷന്‍ കൗണ്‍സിലാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

എസ്എഫ്‌ഐ, എംഎസ്എഫ്, എസ്‌ഐഒ, എഎസ്എ, എഐഎസ്എഫ്, എന്‍എസ്‌യുഐ, എപിഎസ്ഫ് എന്നീ സംഘടനകളാണ് സമരരംഗത്തുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News