ജിന്‍സണ്‍ മലയോരഗ്രാമം രാജ്യത്തിന് സംഭാവന ചെയ്ത കായിക പ്രതിഭ: മന്ത്രി ടിപി രാമകൃഷ്ണന്‍

അർജുന അവാർഡ് നേടിയ ജിൻസൺ ജോൺസണെ മന്ത്രി ടി പി രാമകൃഷ്ണൻ അഭിനന്ദിച്ചു.

മലയോര ഗ്രാമമായ ചക്കിട്ടപാറ രാജ്യത്തിന് സംഭാവന ചെയ്ത ഈ കായിക പ്രതിഭ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി രാജ്യത്തിന്‍റെ അഭിമാനം ഉയർത്തി.

കഠിനമായ സാഹചര്യങ്ങൾ അതിജീവിച്ച് രാജ്യത്തിനായി മെഡലുകൾ നേടി. ജിൻസന്‍റെ കഠിനാധ്വാനവും നേട്ടങ്ങളും യുവതലമുറയക്ക് പ്രചോദനമാകും.

ഒളിമ്പിക്സ് ആണ് അടുത്ത സ്വപ്നമെന്ന ജിൻസന്‍റെ വാക്കുകളിൽ ആത്മവിശ്വാസം സ്ഫുരിക്കുന്നു. കൂടുതൽ നേട്ടങ്ങൾ കൊയ്യാനും നാടിന്‍റെയും ഇന്ത്യയുടെയും അഭിമാനം ഉയർത്താനും ജിൻസന് കഴിയട്ടെ എന്നാശംസിക്കുന്നു. ജിൻസണെയും ആദ്യകാല പരിശീലകനായ കെ എം പീറ്റർ അടക്കമുള്ളവരെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News