ഖത്തറില്‍ തൊ‍ഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്ത് മെഡിക്കല്‍ ചെയ്യാന്‍ അവസരമൊരുങ്ങുന്നു

ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് അതത് രാജ്യങ്ങളിൽ നിന്ന് തന്നെ മെഡിക്കല്‍ അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന പദ്ധതി ഒക്ടോബർ
ഒന്നുമുതൽ നിലവിൽ വരും.

സിംഗപ്പൂർ ആസ്ഥാനമായ ‘ബയോമെറ്റ് സ്മാർട്ട് െഎഡൻറിറ്റി സൊലൂഷൻസ്’ എന്ന ഏജൻസിയുമായി സഹകരിച്ചാണ് ഖത്തർ ഗവൺമെൻറ് പുതിയ പദ്ധതി നടത്തുന്നത്.

ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ
ഇതിനുള്ള സൗകര്യമുണ്ടാകും.

മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കൽ, ഖത്തർ റെസിഡൻസി പെർമിറ്റ്, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തൽ എന്നിവയും നാട്ടിൽ നിന്ന് തന്നെ ചെയ്യാനാകും.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാജ്യങ്ങളിലാണ്
സംവിധാനം നിലവിൽ വരുന്നത്.

ഇൗ രാജ്യങ്ങളിൽ ഇതിനായി ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിസ സർവീസസ് സെൻററുകൾ സ്ഥാപിക്കും.

കരാർ വ്യവസ്ഥകൾ ഇരുപാർട്ടികളും പാലിക്കുന്നതിനാൽ തന്നെ തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതൽ ഉറപ്പുവരുത്താനും സുതാര്യമാക്കാനും ഇതിലൂടെ കഴിയുമെന്ന് വിസ സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി പറഞ്ഞു.

റിക്രൂട്ട്മെൻറ് നടപടികളെല്ലാം ഒരു ചാനലിലൂടെ തന്നെ പൂർത്തിയാക്കാമെന്ന പ്രയോജനവുമുണ്ട്. നിലവിൽ തൊഴിൽ വിസയിലെത്തുന്നവർ ഖത്തറിൽ നിന്നാണ് മെഡിക്കൽ അടക്കം എടുക്കേണ്ടത്.

ഇഖാമ അടിക്കൽ, വിസിറ്റിങ് വിസ പുതുക്കൽ എന്നിവക്ക് ഖത്തറിൽ എത്തി ഒരു മാസത്തിനകം നിലവിൽ മെഡിക്കൽ എടുക്കണം. മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട് മൂന്ന് ശതമാനം ആളുകൾ നാട്ടിലേക്ക് മടങ്ങുന്നുണ്ട്.

ഖവിമാനടിക്കറ്റ്, വിസ, താമസം അടക്കം ആളുകൾക്ക് വൻസാമ്പത്തിക ബാധ്യതക്ക് ഇത് ഇടയാക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നാട്ടിൽ നിന്ന് തന്നെ മെഡിക്കൽ പരിശോധന നടത്തി അയോഗ്യനാണെങ്കിൽ യാത്ര ഒഴിവാക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here