പൊതുമേഖല ബാങ്കുകളെ ലയനപ്പിക്കാനൊരുങ്ങി വീണ്ടും കേന്ദ്രസര്‍ക്കാര്‍

വീണ്ടും പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് കേന്ദ്ര സർക്കാർ.ദേന ബാങ്ക് , വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുൺ ജറ്റ്ലി ദില്ലിയിൽ പ്രഖ്യാപിച്ചു.

എസ് ബി ഐ ലയനത്തിന് പിന്നാലെയാണ് രണ്ടാം ഘട്ട ബാങ്ക് ലയനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

പൊതുമേഖല ബാങ്കുകളുടെ കിട്ടാകടം വർധിക്കുന്നത് ചൂണ്ടി കാട്ടിയാണ് കേന്ദ്ര സർക്കാർ ബാങ്ക് ലയനം തുടരുന്നത്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നി ബാങ്കുകളെ ലയിപ്പിച്ച് രൂപപ്പെടുന്ന പുതിയ ബാങ്കിന് 14,82,422 കോടിയുടെ ആസ്ഥി ഉണ്ടാക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ. ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായിരിക്കും .

മൂന്ന് ബാങ്കുകൾക്കുമായി രാജ്യത്താകമാനം 9489 ബ്രാഞ്ചുകളാണ് ഉള്ളത്. 85,675 വരുന്ന മുഴുവൻ തൊഴിലാളികളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അരുൺ ജയ്റ്റ്ലി അറിയിച്ചു. നേരത്തെ എസ് ബി ടി അടക്കമുള്ള ബാങ്കുകളെ എസ് ബി ഐ യിൽ ലയിപ്പിച്ചതിന് ശേഷമുള്ള വലിയ ലയനമാണ് ഇത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News