വെറുതെ കൊടുത്ത നോട്ടുകളുടെ ഉറവിടം തേടി ദുബൈ പൊലീസ്

ദുബായ് ജുമെറയിലെ റോഡരികിൽ രണ്ട് സ്വദേശി യുവാക്കൾ പണം വിതരണം ചെയ്യുന്ന വിഡിയോ ദൃശ്യത്തെ അടിസ്ഥാനമാക്കി ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചു.

റോഡരുകിലൂടെ പോകുന്നവര്‍ക്ക് അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് .

ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌പണം വിതരണം ചെയ്തിരുന്നു. വിഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.

ജുമാറ ബീച്ച് റെസിഡൻസിനടുത്ത് ഒരു വൈകുന്നേരം പണം വിതരണം ചെയ്യുന്നതായാണ് വിഡിയോയില്‍ ഉള്ളത്. ഇന്ത്യക്കാർ, ഫിലിപ്പീനികൾ, ടാക്സി ഡ്രൈവർമാർ, കാൽനട‌ക്കാർ, ഡെലിവറി ബോയിമാർ തുടങ്ങിയവർക്കെല്ലാം പണം വിതരണം ചെയ്തിരുന്നു.

ആയിരം ദിർഹം വീതമാണ് യുവാക്കൾ വിതരണം ചെയ്തത്. ഇതിനിടയില്‍ എന്താണ് കാര്യം എന്ന് തിരക്കുന്ന ഒരു യുവാവിനോട് ഷെയ്ഖ് മുഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സമ്മാനമാണ് ഈ പണം എന്നാണ് സ്വദേശി യുവാക്കൾ മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News