രാജ്യത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ജെഎന്‍യു തെരഞ്ഞെടുപ്പ് ഫലം

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും അവകാശ സമരങ്ങളിലും ഇന്ധനം പകരുന്നതാണ് ജെഎന്‍യുവിലെ ഇടത് സഖ്യത്തിന്റെ വിജയം. അതേസമയം ജെഎഎഎന്‍യുവില്‍ ഇടത് സഖ്യത്തിന് വോട്ടുകളിലും വര്‍ദ്ധനവുണ്ടായി.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി,പോണ്ടിച്ചേരി സര്‍വകലാശാല തുടങ്ങിയ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്.

വരാനിരിക്കുന്ന ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടത് വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും ജെഎന്‍യു ഫലം. പോണ്ടിച്ചേരി,കേരള കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ്എഫ്‌ഐ സമരത്തിലാണ്.

എബിവിപി അതിക്രമത്തെ മറികടന്നു നേടിയ ഈ വിജയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങള്‍ക്ക് പ്രചോദനമാകും. ഷിംല യൂണിവേഴ്‌സിറ്റി, തെലങ്കാന, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥി യൂണിയന്‍ വേണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

മാറിയ ഈ പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി യൂണിയനെന്ന ആവശ്യവും കൂടുതല്‍ ശക്തമാവുകയാണ്. അതേസമയം ജെഎന്‍യുവില്‍ ഇടത് സഖ്യം കൂടൂതല്‍ ശക്തിയാര്‍ജിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം വര്‍ഷം 39 ശതമാനം വോ്ട്ടുകള്‍ നേടിയ ഇടത് സഖ്യം ഇത്തവണം 45 ശതമാനത്തോളം വോട്ടുകള്‍ നേടി.2000ത്തോളം അധിക വോട്ടുകള്‍ സ്വന്തമാക്കാനും ഇടത് സഖ്യത്തിനായി. ജെഎന്‍യു ഫലം രാജ്യത്തെ ഇടത് പക്ഷ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് ദിശാബോധം പകരുമെന്ന് തീര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News