കറന്‍റ് മോഹൻ അന്തരിച്ചു

കറന്റ് മോഹൻ എന്ന പേരില്‍ ജനങ്ങള്‍ക്ക് സുപരിചിതനായിരുന്ന രാജ്മോഹൻദാസ് നായർ അന്തരിച്ചു.ഇന്നലെ വൈകീട്ട് വസതിയിലായിരുന്നു അന്ത്യം.58 വയസ്സായിരുന്നു.

രാജ്മോഹൻദാസ് നായർ എന്ന കറന്റ് മോഹൻ കഴിഞ്ഞമാസം വരെ 230 വാൾട്ട് ശരീരത്തിൽ കടത്തിവിട്ട് ജന്മന തനിക്കുമാത്രം ലഭിച്ച സിദ്ധി ലോകരുടെ മുമ്പിൽ പ്രദർശിപിച്ചാണ് കറന്റില്ലാത്ത ലോകത്തേക്ക് യാത്രയായത്.

കുട്ടികാലത്ത് സ്കൂൾ ഫീസ് അടക്കാത്തതിനെ തുടർന്ന് സ്കൂളിൽ പ്രവേശിപിക്കാത്തതിൽ പ്രതിഷേധിച്ച് വൈദ്ധുതി പോസ്റ്റിൽ കയറി കമ്പിയിൽ പിടിച്ച് ഫ്യൂസ് ഊരി അന്ന് ആ ദിവസമാണ് രാജ്മോഹൻദാസ് അറിയുന്നത് തന്റെ ശരീരം മറ്റേത് ലോഹത്തെകാളും നല്ലൊരു കണ്ടക്ടറാണെന്ന്.

പിന്നെ കറന്റ് മോഹൻ എന്ന വിളിപേരിൽ ലോകം മുഴുവൻ അത്ഭുത സിദ്ധി കാട്ടി പ്രശസ്ഥനായി.ഭാര്യ രമാദേവി വിലക്കിയെങ്കിലും മരിക്കും വരെ താൻ കറന്റുമായുള്ള പ്രണയം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കൈരളി ടിവി , ബിബിസി, ഡിസ്കവറി  തുടങ്ങിയ മാധ്യമങ്ങളിലൂടെ കറന്റ് മോഹന്റെ വൈദ്ധ്യുത പ്രകടനം പകർത്തി ജനസമക്ഷം എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News