ഇന്ത്യ ടൂറിസം മാര്‍ട്ട് പരിപാടിക്ക് തുടക്കമായി; പ്രളയാനന്തര കേരളം നേരിടുന്ന പ്രശ്നങ്ങളും ചർച്ചയില്‍

വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ഇന്ത്യ ടൂറിസം മാര്‍ട്ട് പരിപാടിക്ക് തുടക്കം.
കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ദില്ലിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികള്‍ ഏറെയുള്ള ചൈനയില്‍ നിന്നും കൂടുതല്‍ പേരെ ഇന്ത്യലെത്തിക്കാനുള്ള നീക്കം സജ്ജീവമാക്കിയതായി ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

അതേ സമയം പ്രളയാനന്തര കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികളെ പറ്റിയും അതിജീവന മാർഗങ്ങളെ പറ്റിയും ഡൽഹിയിൽ ചർച്ച സംഘടിപ്പിച്ചു. ഇന്ത്യിലെ വിനോദ സഞ്ചാര സാധ്യകള്‍ ലോക രാജ്യങ്ങളിലെത്തിക്കുന്നതിനായി ആദ്യമായാണ് ഇന്ത്യ,ടൂറിസം മാര്‍ട്ട് പരിപാടി സംഘടിപ്പിക്കുന്നത്.

60 രാജ്യങ്ങളില്‍ നിന്നായി 225 പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 പേരുമാണ് പരിപാടിക്കെത്തിയിട്ടുള്ളത്.

കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയല്‍ ഉദ്ഘാടകനായ ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു. ചൈനയിലെ 144 മില്ല്യന്‍ വിനോദ സഞ്ചാരികളില്‍ 1.5മില്യണ്‍ സഞ്ചാരികളെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

പ്രളയാനന്തര കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികളെ പറ്റിയും അതിജീവന മാർഗങ്ങളെ പറ്റിയും ഡൽഹിയിൽ കേരളം ചർച്ച സംഘടിപ്പിച്ചു .സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ,ടൂറിസം വകുപ്പ് ഡയറക്ടർ പി ബാലകിരൺ , സെക്രട്ടറി റാണി ജോർജ്, കേരളാ ടുറിസം മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഈ മാസം 27 മുതൽ കേരളാ ടൂറിസം മാർട്ട് നടക്കുന്നതിനു മുന്നോടിയായി കൂടിയാണ് പരിപാടി സംഘടിപ്പിച്ചത് . കൊച്ചി ബോൾഗാട്ടിയിലെ ന്യൂ ഹയാട്ട് ഹോട്ടലിലാണ് കേരളാ ടുറിസം മാർട്ട് 2018 നടക്കുക. പ്രളയം തകർത്ത ടൂറിസം മേഖല പഴയപടിയാക്കുന്നതിന് 20 ഇന പദ്ധതികൾ തയ്യാറക്കി വരികയാണെന്ന് ചർച്ചയിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here