‘പിന്നില്‍ വ്യക്തിവിരോധം; പീഡന പരാതിക്കു പിന്നില്‍ ഗൂഢാലോചന; കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരി’; മുൻകൂർ ജാമ്യാപേക്ഷയിൽ കന്യാസ്ത്രീക്കെതിരെ ഫ്രാങ്കോ മുളക്കല്‍

കൊച്ചി: ലെെംഗിക പീഡനാരോപണക്കേസില്‍ കന്യാസ്ത്രീയെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാങ്കോ മുളക്കല്‍ രംഗത്തെത്തി.പരാതിക്കാരിയായ കന്യാസ്ത്രീ കഥ മിനയുകയാണെന്നും , പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയില്‍ നല്‍കിയ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ആരോപിച്ചു.

മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണ് കന്യാസ്ത്രീയെന്നും കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ഹെെക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

പൊലീസിന് കന്യാസ്ത്രീ നൽ​കിയ ആദ്യമൊഴിയിൽ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് മൊ‍ഴിയില്‍ മാറ്റമുണ്ടായി. കേരളത്തിൽ കാലുകുത്തിയാൽ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുകയാണ്.

കന്യാസ്ത്രീയുടെ മോശക്കാരിയായതിനാല്‍ അവരെ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. ഇതാണ് തനിക്കെതിരെ തിരിയാന്‍ കാരണണമെന്നും ബിഷപ്പ് പറയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News