ശമ്പളവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് നടത്തുന്നത് വന്‍ തട്ടിപ്പ്; ഞെട്ടിക്കുന്ന വെ‍‍ളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട അധ്യാപകര്‍; തൃശൂർ മാടക്കത്തറ വിമലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപകരുടെ സമരം 119 ദിവസം പിന്നിടുന്നു

തൃശൂർ: തൃശൂർ മാടക്കത്തറ വിമലഗിരി പബ്ലിക് സ്‌കൂളിൽ മാനേജ്‌മെന്റ് അകാരണമായി പുറത്താക്കിയ അധ്യാപകരുടെ സമരം 119 ദിവസം പിന്നിടുന്നു.

മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിച്ച് അധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണം എന്ന ആവശ്യവുമായി നാട്ടുകാരും ഈ സമരത്തിൽ പങ്കാളികൾ ആവുകയാണ്.

വേതന വർദ്ധനവിനും വിദ്യാലയത്തിന്റെ ദൈനംദിന ചിലവുകൾക്കും എന്ന വ്യാജേന വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന ഫീസ് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് ഒരേ സമയം അധ്യാപകരെയും വിദ്യാർത്ഥികളെയും കബളിപ്പിക്കുകയാണ് വിമലഗിരി പബ്ലിക് സ്‌കൂൾ മാനേജ്‌മെന്‍റ്.

അധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ടും, വന്‍ തട്ടിപ്പാണ് സ്കൂലധികൃതര്‍ നടത്തുന്നകതെന്നാണ്  അധ്യാപകരുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here