കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാര്‍ കോഴ പുറത്തുവിട്ടത് പീപ്പിള്‍ ടിവി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ കുരുക്കിലാക്കിയ സോളാര്‍ അഴിമതിക്കുശേഷം കെഎം മാണിയെയും സര്‍ക്കാരിനെയും ഒരു പോലെ കുരുക്കിയ ബാര്‍ കോഴക്കേസും പുറത്തുവിട്ടത് കൈരളി പീപ്പിള്‍ ടിവി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് പീപ്പിള്‍ ടിവിയുടെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയിലാണ് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്, മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്.

പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി നല്‍കിയെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News