തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു; ബാര്‍ കോ‍ഴയിലെ കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്

ബാര്‍ കോ‍ഴക്കേസില്‍ മാണിക്കെതിയായ കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്.

മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളിയത് സ്വാഗതാര്‍മാണ്. കോടതി വിധി ചാരുതാര്‍ത്ഥ്യം നല്‍കുന്നു.

പ്രോസിക്യൂഷന്‍ പോലും വാദിച്ചത് മാണിക്ക്  അനുകൂലമായാണ്.  ഈ കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും ബിജു രമേശന്‍ പ്രതികരിച്ചു.

സമര്‍പ്പിച്ച  തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു. ഇത്രയധികം സ്വാധീനം മാണി ചെലുത്തിയിട്ടും  അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായതില്‍  സന്തോഷമെന്നും ബിജു പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here