കേരള രാഷ്ടീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോഴക്കേസിന് കാരണമായ ആദ്യ വെളിപ്പെടുത്തല്‍ ബിജു രമേശ് നടത്തിയത് 2016 ഒക്ടോബര്‍ 31 ന് കെെരളി പീപ്പില്‍ ടിവി ന്യൂസ് ആന്‍റ് വ്യൂസില്‍.
ബാറുടമയായ ബിജു രമേശ് പീപ്പിള്‍ ടിവിയുടെ പ്രതിദിന വാര്‍ത്ത സംവാദപരിപാടിയായ ന്യൂസ് ആന്‍ഡ് വ്യൂസില്‍ വെച്ചാണ് കെ എം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത് .
അന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍
“കോടികള്‍ തന്നെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്ന് മന്ത്രി. സമയവും സന്ധര്‍ഭവും വ്യക്തമാക്കിയപ്പോള്‍ അതൊക്കെ ചിലവായിപ്പോയെന്നും ഇനിയും 5 കോടി കൂടി വേണമെന്നും ആ മന്ത്രി വ്യക്തമാക്കിയതായി ബിജു രമേശ് . സംസ്ഥാനത്ത് പണമില്ലെന്ന് പറയുന്ന മന്ത്രിയാണോ ആ മന്ത്രിയെന്ന് അവതാരകന്‍റെ ചോദ്യം.
ആ മന്ത്രി തന്നെയാണ് ഈ മന്ത്രിയെന്ന് ബിജു രമേശ്. താന്‍ ഉദ്ദേശിക്കുന്നത് കെ എം മാണിയെയാണെന്ന് അവതാരകന്‍. അതേ നിയമം കെെകാര്യം ചെയ്യുന്ന ആ മന്ത്രി തന്നെയാണ് കോഴ വാങ്ങിയ മന്ത്രിയെന്ന് ബിജുരമേശിന്‍റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കെ എം മാണിതന്നെയാണ് പണം വാങ്ങിയതെന്ന് പേരെടുത്ത് പറഞ്ഞ് വ്യക്തമാക്കി ബിജു രമേശ്.
ഇതേ തുടര്‍ന്ന് 2015 ല്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് കെ എം മാണിയെ പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തത് . അന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ ഇതായിരുന്നു.
Get real time update about this post categories directly on your device, subscribe now.