എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും; മാണിയുടെ പ്രതികരണം

ബാര്‍ കോഴക്കേസ് എത്ര വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് കെഎം മാണി.

വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കാര്യത്തില്‍ തനിക്കു പ്രത്യേകിച്ച് വിഷമമൊന്നുമില്ല. താന്‍ തെറ്റ് ചെയ്തതായി ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റ് കാര്യങ്ങള്‍ വിധിയെക്കുറിച്ച് കൂടുതല്‍ പഠിച്ചതിനു ശേഷം നടത്താമെന്നും കെഎം മാണി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കോടതി വിധിയെക്കുറിച്ച് പഠിച്ചിട്ടു പ്രതികരിക്കാമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here