ബാര്‍ കോഴക്കേസ്; കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് വിഎസ്; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് വിഎസ് അച്യുതാനന്ദന്‍.

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കുകയാണ് ഇനി വേണ്ടത്. കോടതിയില്‍ പ്രോസിക്യൂഷന്‍ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ടെന്ന് വിഎസ് പറഞ്ഞു.

ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരായ കോടതി വിധിയില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കോടതി വിധി എന്താണോ അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here