കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനവിഷയത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടുമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട മുഴുവന്‍രേഖകളും കോടതി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇതിനായി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജര്‍ ആക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സുപ്രീകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

നേരത്തെ മെഡിക്കല്‍ പ്രവേശനനടപടി ക്രമവല്‍ക്കരിക്കാന്‍ സര്‍്ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയിരുന്നു. കേസ് സുപ്രീം കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും