അവരുടെ കൂടി നികുതിപ്പണത്തില്‍ നിന്നാണ് പെന്‍ഷനും ശമ്പളവുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നാം കൈപ്പറ്റുന്നത്; സഹായിക്കേണ്ടത് നമ്മുടെ കടമയെന്നും സാറാ ജോസഫ്

തന്‍റെ ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് പത്തു തവണകളായി കൊടുത്തു തുടങ്ങിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയും എ‍ഴുത്തുകാരിയുമായ സാറാ ജോസഫ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന താന്‍ ഏറ്റെടുത്തതായി അറിയിച്ചത്.

ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍റെ രണ്ടു ഗഡു അടച്ചു കഴിഞ്ഞുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിലുണ്ട്.

കൃത്യമായി വരുമാനമുള്ളവരാണ് ഉദ്യോഗസ്ഥരും പെൻഷൻകാരും . കാലാകാലങ്ങളിൽ ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണവും ഗ്രേഡുകളും തുടങ്ങിയ ആനുകൂല്യങ്ങൾ അവര്‍ക്ക് ലഭിക്കുന്നുണ്ട്.

സേവന മേഖലയുടെ ഈ സുരക്ഷിതത്വം 365 ദിവസവും പാടത്തും പറമ്പിലും കഠിനാദ്ധ്വാനം ചെയ്യുന്ന കർഷകത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, മറ്റു പല തരം ജീവനോപാധികൾ കൊണ്ട് കഷ്ടിച്ചു ജീവിക്കുന്നവർ എന്നിവർക്കൊന്നും ലഭിക്കുന്നില്ലെന്നും സ4ാറാ ജോസഫ് ചൂണ്ടിക്കാണിക്കുന്നു.

അവരുടെ കൂടി നികുതി പണത്തില്‍ നിന്നാണ് നമ്മള്‍ ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഈ ഘട്ടത്തില്‍ അവരെ പിന്‍തുണയ്ക്കേണ്ടത് നമ്മുടെ കടമയാണ്.

ആരും അഭ്യർത്ഥിക്കാതെ തന്നെ സേവന മേഖലയിലുള്ളവർ അറിഞ്ഞു ചെയ്യേണ്ട കാര്യമാണ് ഇതെന്നാണ് എനിക്ക് തോന്നുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു രൂപ പോലും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ വഴി വിട്ട് ചില വഴിയ്ക്കുന്നത് അതികഠിനമായ കുറ്റകൃത്യമായി സർക്കാർ പ്രഖ്യാപിക്കണം. കർശനമായശിക്ഷാ നടപടികളും ഉണ്ടാവണം.

ഇടതുപക്ഷ സർക്കാരിന്റെ വിശ്വാസ്യതയുടെ ഉരകല്ലാണ് ദുരിതാശ്വാസ നിധിയെന്ന് തിരിച്ചറിയണം. ഇതിൽ വരുന്ന ചെറിയൊരു വീഴ്ച്ച പോലും അക്ഷന്തവ്യമായ അപരാധമായിരിക്കുമെന്നും ഫെയ്സ്ബുക്കില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News