സത്യത്തെ കണ്ടെത്താന്‍ സഹായകരമായ ഒന്നാണ് കോടതി വിധിയെന്ന് എ വിജയരാഘവന്‍

മലപ്പുറം: ബാര്‍ കോഴ കേസില്‍ സത്യത്തെ കണ്ടെത്താന്‍ സഹായകരമായ ഒന്നാണ് വിജിലന്‍സ് കോടതി വിധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

കോടതി വിധി എല്‍ഡിഎഫ് ഉയര്‍ത്തിയ ആരോപണത്തിനുള്ള അംഗീകാരമാണ്. ബാര്‍ കോഴ വിഷയത്തില്‍ ജനങ്ങളില്‍ വലിയ തോതില്‍ ആശങ്കയുണ്ടായിരുന്നു.

വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും വിശുദ്ധിയും സുതാര്യതയും കാത്തു സൂക്ഷിക്കണമെന്നത് സമൂഹ താല്‍പര്യമാണ്. അതു കൊണ്ട് തന്നെ ഈ വിധിയെ സൂക്ഷ്മമായി അപഗ്രഥിച്ച് ജനതാല്‍പര്യങ്ങളുമായി കണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകും.

അന്വേഷണത്തിലെ പോരായ്മകള്‍ തിരുത്തുക എന്നതാണ് സര്‍ക്കാറിന്റെ മുന്നിലുള്ളത്. കെഎം മാണി യുഡിഎഫ് വിട്ടപ്പോള്‍ സ്വീകരിച്ചതും വീട്ടില്‍ പോയി ആനയിച്ചതും എല്‍ഡിഎഫോ സിപിഐഎമ്മോ അല്ല.

ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ വിമര്‍ശിക്കുമ്പോള്‍ സത്യത്തിന്റെ അംശമെങ്കിലും ഉണ്ടാവണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News