ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് നാളെ രാവിലെ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

അതേസമയം, ചോദ്യം ചെയ്യലിന് നാളെ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തെ ഫോണില്‍ വിളിച്ച് അറിയിച്ചു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനെ ഫോണില്‍ വിളിച്ചാണ് ഹാജരാകുന്നതിനെ കുറിച്ച് അറിയിച്ചത്. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ചോദ്യംചെയ്യലിന് എത്താമെന്ന് ബിഷപ്പ് അറിയിച്ചു.

ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് വൈക്കം ഡിവൈഎസ്പി ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ എസ്പി നിര്‍ദേശിച്ചു.

അതേസമയം, ചോദ്യംചെയ്യല്‍ എവിടെയാകുമെന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വൈക്കം ഡിവൈഎസ്പി ഓഫീസ്, ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യല്‍ കേന്ദ്രം, കോട്ടയത്തെ പോലീസ് ക്ലബ്ബ് എന്നിവയാണ് ചോദ്യം ചെയ്യാന്‍ പൊലീസ് പരിഗണിക്കുന്ന കേന്ദ്രങ്ങള്‍.

അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്. ചോദ്യംചെയ്യല്‍ 3 ദിവസം വരെ നീണ്ടു നില്‍ക്കും എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News