തൃശ്ശൂരിൽ വിൽപനക്കായി കൊണ്ടുവന്ന 2കിലോ കഞ്ചാവ് പിടികൂടി 

എക്‌സൈസ് കമ്മിഷണർ ഋഷിരാജ്‌സിംഗിന്റെ സ്ക്വാർഡും തൃശ്ശൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും കൂടി തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 2കിലോ കഞ്ചാവ്‌ പിടികൂടി.

കഴിഞ്ഞ ദിവസങ്ങളിൽ റേഞ്ച് ഓഫീസിൽ എടുത്ത കേസ് കളുടെ അന്വേഷണത്തിൽ തൃശ്ശൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് മൊത്തമായി വിതരണം ചെയ്യുന്ന ഇടുക്കി സ്വദേശി ആയ പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്.

തുടർന്ന് ഇടനിലക്കാരനെ ഏർപ്പാടാക്കി ടിയാനെ വിളിച്ചുവരുത്തി ഇടപടുറപ്പിക്കുകയും  ചെയ്തു. തമിഴ്‌നാട്ടിൽ പോയി കഞ്ചാവ് ട്രെയിൻ മാർഗം തൃശ്ശൂരിൽ എത്തിച്ചപ്പോഴാണ് എക്‌സൈസ് ടിയാനെ പിടികൂടിയത്. മാസത്തിൽ ആഴ്ചയിൽ ഒരിക്കൽ കഞ്ചാവുമായി തൃശ്ശൂരിൽ എത്താറുണ്ടെന്നു പ്രതി എക്‌സൈസിനോട് പറഞ്ഞു.

തൃശ്ശർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ നാരായണൻ കുട്ടിയുടെ നിർദ്ദേശ പ്രകാരം അസ്സി. എക്‌സൈസ് കമ്മിഷണർ ഗോപകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ അജയ്കുമാർ, കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്‌സൈസ് ഓഫീസർ കൃഷ്ണപ്രസാദ്‌,

ഷാഡോ എക്‌സൈസ് അംഗങ്ങൾ ആയ ബാഷ്പജൻ, സന്തോഷ്ബാബു, സുധീർകുമാർ, തൃശ്ശൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ദക്ഷിണാമൂർത്തി, വിപിൻ, സിഇഒ മാരായ രാജു, ലത്തീഫ്, സുധീർ എന്നുവരാണ് പ്രതിയെ പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News