കേരള പൊലീസില്‍ കായിക ഇനങ്ങള്‍ക്കായി കൂടുതല്‍ തസ്തികകള്‍; വിവിധ സായുധ ബറ്റാലിയനുകളിലായി നിയമനം നടത്തുന്നത് 146 തസ്തികകളില്‍

കേരളാ പോലീസില്‍ വിവിധ സായുധ ബറ്റാലിയനുകളിലായി 146 തസ്തികകള്‍ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ച് ഉത്തരവായി. കേരളാ പോലീസില്‍ ആദ്യമായിട്ടാണ് ഇത്രയും അധികം കായിക താരങ്ങളെ ഒരുമിച്ച് നിയമിക്കുത്.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 58 കായിക താരങ്ങള്‍ക്ക് കേരളാ പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാല് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇതിനൊപ്പമാണ് കേരളാ പോലീസില്‍ വിവിധ സായുധ ബറ്റാലിയനുകളില്‍ നിലവിലുള്ള ഹവില്‍ദാര്‍ തസ്തികളില്‍ 146 തസ്തികകള്‍ വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ച് ഉത്തരവായിരിക്കുന്നത്.

നേരത്തെ ദേശീയ ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയ 72 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്.

വൈദ്യുതി വകുപ്പില്‍ 23 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. അതുപോലെ സന്തോഷ് ട്രോഫി വിജയിച്ച ജോലിയില്ലാത്ത 11 കായിക താരങ്ങള്‍ക്ക് ജോലി നല്‍കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ തീരുമാനിച്ചിരുന്നു.ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം വഴി നിയമനം നല്‍കുത്.

2010 മുതല്‍ 2014 വരെയുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി രണ്ട് മാസത്തിനകം നിയമന നടപടി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്.

2015 മുതല്‍ 2017 വരെയുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനത്തിന്റെ അപേക്ഷ ക്ഷണിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കായിക താരങ്ങള്‍ക്ക് പി എസ് സി നിയമനത്തില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ നിയമനം നടത്തുവാനാണ് സര്‍ക്കാര്‍ ആലോചിക്കുത്. ഇതിലൂടെ കൂടുതല്‍ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം ലഭിക്കുവാനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നത്.

കേരളത്തിലെ കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അതിലൂടെ മികച്ച കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുതെ് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

കേരളത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കു കായിക താരങ്ങളെ ജോലി നല്‍കി സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here