കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിനെ നാളെയും ചോദ്യം ചെയ്യും; ഏ‍ഴുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ക്രൈം ബ്രാഞ്ച് ഒാഫീസില്‍ നിന്നും ബിഷപ്പ് മടങ്ങി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നത് ഏ‍ഴുമണിക്കൂറുകള്‍ക്ക് ശേഷം ഇന്നത്തേക്ക് അവസാനിപ്പിച്ചു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെയും തുടരും എന്നുമാണ് അരിയാന്‍ ക‍ഴിഞ്ഞത്. തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിലാണ് ബിഷപ്പിനെ ഇന്ന് രാവിലെ 11 മണി മുതല്‍ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന് ആധുനിക സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്നു ക്യാമറകളും റിക്കോര്‍ഡിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. കൂടുതല്‍ ഉന്നതരായ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിനും സൗകര്യമുണ്ടായിരുന്നു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് അഭിപ്രായമുണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ണമാവാത്ത സാഹചര്യത്തില്‍ ഇന്ന് അറസ്റ്റുണ്ടായില്ല.

അറസ്റ്റുചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടാകില്ലെന്നും എന്നാല്‍ തെളിവുകള്‍ ബോധ്യപ്പെട്ട ശേഷമാവും അറസ്റ്റുണ്ടാവുകയെന്നും ഡിവൈഎസ്പി. കെ സുഭാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രാവിലെ പത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 11 ഓടെയാണ് ഫ്രോങ്കോ എത്തിയത്. പൂര്‍ണമായും മറച്ച കാറിലാണ് ബിഷപ്പ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News