പ്രളയക്കെടുതി; കേരള പുനര്‍ നിര്‍മ്മിതിക്കായുള്ള ക്രൗഡ് ഫണ്ടിംഗ് മോഡലിന്‍റെ രൂപരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണത്തിനായി ക്രൗഡ് ഫണ്ടിംഗ് മോഡലിന്‍റെ രൂപരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം.

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, എൻ.ആർ.ഐ ഉൾപ്പെടെയുള്ളവരിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള സ്കീമാണ് ക്രൗഡ് ഫണ്ടിംഗ് മോഡൽ. മുൻഗണനേതര വിഭാഗങ്ങൾക്ക് കൂടുതൽ അരി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇൗ മാസം 5 കിലോ അരിയും അടുത്തമാസം 10 കിലോ അരി വീതം നൽകാനുമാണ് തീരുമാനം. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം ഇൗ മാസം 27ന് ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here