മണി കിലുക്കം വീണ്ടും; ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസിങ്ങിനൊരുങ്ങുന്നു

മലയാള സിനിമ പ്രേമികളുടെ മനസ്സിൽ എന്നും വിങ്ങലായി മറഞ്ഞു പോയ പ്രിയ നടൻകലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രമാണ് “ചാലക്കുടിക്കാരൻ ചങ്ങാതി” .

കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചിത്രം സെപ്റ്റംബർ 28 ന് തീയേറ്ററുകളിലെത്തും.

ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സ്വീകാരിത ലഭിച്ചു. ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകരുന്നത്.

വിനയനും ഉമ്മർ മുഹമ്മദുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെന്തിലാണ് ചിത്രത്തിൽ മണിയുടെ കഥാപാത്രത്തെ ആവിഷ്‌ക്കരിക്കുന്നത്.

സെന്തിൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. കലാഭവൻ മണിയുടെ വിവിധ ഭാവങ്ങളും അഭിനയമുഹൂർത്തങ്ങളും സെന്തിൽ വളരെ മികവോടെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സലിംകുമാർ, ജോയ് മാത്യു, ധർമജൻ, ടിനി ടോം, സുധീർ കരമന, സുനിൽ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമൻ, ഗിന്നസ് പക്രു, ശ്രീജിത്ത് രവി , വിഷ്ണു ഗോവിന്ദൻ , ജോജു , മറിമായം ശ്രീകുമാർ, ഹണി റോസ്, നിഹാരിക, രേണു തുടങ്ങിയ വലിയ നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News