നെയ്മറിനെ അമ്പരപ്പിച്ച് മാനേയുടെ സൂപ്പര്‍ സ്കില്‍; ഗോളായില്ലെങ്കിലും സെനഗല്‍ താരത്തിന്‍റെ പ്രതിഭ ചര്‍ച്ച ചെയ്ത് ഫുട്ബോള്‍ ലോകം

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കിട്ടിയ സ്വപ്ന സമാനമായ തുടക്കത്തിന്‍റെ ആഘോഷത്തിലാണ് ലിവര്‍പൂള്‍ ടീമും ആരാധകരും. നെയ്മര്‍-കവാനി-എംബാപ്പെ ത്രയമടങ്ങുന്ന പി എസ് ജിയില്‍ നിന്ന് സലാ-ഫിര്‍മിനോ-മാനേ കൂട്ടുകെട്ട് ജയം പിടിച്ചെടുത്തു എന്നുമാത്രമല്ല, സ്കില്ലുകള്‍ക്ക് പേര് കേട്ട ബ്രസീലിയന്‍ താരം നെയ്മറിനെ മനോഹരമായി കബളിപ്പിച്ച് സെനഗല്‍ താരം സാദിയോ മാനേ നടത്തിയ മുന്നേറ്റവും ഫുട്ബോള്‍ ആരാധകര്‍ക്ക് അപൂര്‍വ വിരുന്നായി.

കളിയുടെ 25-ാം മിനിറ്റിലാണ് മാനേയുടെ സുന്ദരന്‍ നീക്കം പിറന്നത്. വലത് വിംഗില്‍ മാനേയുടെ കാലില്‍ പന്ത് കിട്ടിയപ്പോള്‍ പ്രതിരോധിക്കാനായി ഓടിയെത്തിയത് നെയ്മര്‍. ബ്രസീലിയന്‍ താരത്തിന്‍റെ കണക്കുക്കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് മാനേ പന്ത് കാലില്‍ കൊരുത്ത് അനായാസം ബോക്സിനുള്ളിലേക്ക് പാഞ്ഞ് കയറി.

ആഫ്രിക്കന്‍ താരത്തിന്‍റെ പ്രതിഭയ്ക്ക് മുന്നില്‍ നെയ്മ്ര്‍ പോലും പകച്ചുനിന്ന നിമിഷം. മാനേയുടെ നീക്കം ഗോളില്‍ കലാശിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറി.

മത്സരം സമനിലയിലേക്ക് എന്ന ഘട്ടത്തില്‍ നിന്നാണ് ലിവര്‍പൂള്‍ ഉയര്‍ത്തെഴുന്നേറ്റത്. അതും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്ന പി.എസ്.ജിക്കെതിരെ ഇഞ്ച്വറി ടൈമില്‍ ഫിർമിന്യോ നേടിയ ഗോളിനായിരുന്നു ലിവര്‍പൂളിന്‍റെ ജയം. ടോട്ടനത്തിനെതിരായ മത്സരത്തില്‍ എതിര്‍താരത്തിന്‍റെ കൈ കൊണ്ട് കണ്ണിന് പരുക്കേറ്റ ഫിര്‍മിന്യോ പകരക്കാരനായിറങ്ങിയാണ് ടീമിന് ജയം സമ്മാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News