തണ്ണി മത്തൻ മുറിച്ചപ്പോൾ വീട്ടുകാർ ഒന്ന് ഞെട്ടി. തണ്ണി മത്തനിൽ നിന്നും അസഹ്യമായ ദുർഗന്ധത്തോടു കൂടിയ പത പുറത്തേക്ക് ഒഴുകിയതാണ് കാരണം.

പറശ്ശിനി കോൾമൊട്ട സ്വദേശി പ്രജിത് സമീപത്തെ പഴക്കടയിൽ നിന്നും വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് അസ്വാഭാവികമായി പതയും നുരയും വന്നത്.

കഴിഞ്ഞ ദിവസം കായംകുളത്തും ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.