കോണ്‍ഗ്രസില്‍ സമഗ്ര അ‍ഴിച്ചുപണി; കെപിസിസിയുടെ പുതിയ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സിസിയുടെ പുതിയ അദ്ധ്യക്ഷനാകും. കെ.മുരളീധരന്‍ പ്രചാരണ സമിതി അദ്ധ്യക്ഷന്‍. കൊടിക്കുന്നേല്‍ സുരേഷ്,കെ.സുധാകരന്‍, എം.ഐ.ഷാനവാസ് എന്നിവര്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാരാകും.

കെ.പി.സിസിയുടെ തലപ്പത്ത് സമഗ്രമായ അഴിച്ച് പണിയ്ക്കാണ് എ.ഐ.സി.സി തയ്യാറായിരിക്കുന്നത്. വി.എം.സുധീരന്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് എം.എം.ഹസല്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേയ്ക്ക് മുന്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തും. ഇദേഹത്തോടൊപ്പം മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്റുമാരേയും ഹൈക്കമാന്റ് നിയോഗിക്കും.

എം.പിമാരായ എം.എ.ഷാനവാസ്,കൊടിക്കുന്നേല്‍ സുരേഷ് എന്നിവരോടൊപ്പം കെ.സുധാകരനും വര്‍ക്കിങ്ങ് പ്രസിഡന്റുമാരാകും. പ്രചാരണ സമിതി അദ്ധ്യക്ഷന്‍ എന്ന പുതിയ തസ്തികയിലേയ്ക്ക് കെ.മുരളീധരനെയാണ് ഹൈക്കമാന്റ് കണ്ടെത്തിയിരിക്കുന്നത്.

ചാരക്കേസിലടക്കം എ,ഐ ഗ്രൂപ്പുകളെ പിണക്കാതെ നിലപാട് എടുത്ത മുരളീധരന് സംസ്ഥാന പാര്‍ടി ഘടകത്തിന്റെ ഉന്നത സ്ഥാനത്തേയ്ക്കുള്ള മടങ്ങി വരവ് കൂടിയാണ് പുതിയ പദവി.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബന്നി ബഹനാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍.എ-ഐ ഗ്രൂപ്പുകളില്‍ ഇല്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസതനാണ്.

അതേ സമയം മറ്റ് പദവികള്‍ രണ്ട് ഗ്രൂപ്പുകള്‍ക്ക് കൃത്യമായി വിഭജിച്ച് നല്‍കാനും ഹൈക്കമാന്റിന് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ നിയമം സംബന്ധിച്ചുള്ള അറിയിപ്പ് ഹൈക്കമാന്റ് പുറത്തിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here