പ്രളയക്കെടുതി; നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്നെത്തും

കേരളത്തിലെ പ്രളയദുരന്ത നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് എത്തും.കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി. ആർ. ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 24 വരെ കേരളത്തിലുണ്ടാവും.

സംഘം നാളെ മുതൽ കേരളത്തിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും. കേരളത്തിന് നൽകേണ്ട അധിക സഹായത്തെ കുറിച്ച് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും മടങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News