കെപിസിസി അധ്യക്ഷ സ്ഥാനം; കെ സുധാകരന് കടുത്ത അതൃപ്തി; ഒരുങ്ങി ഇരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം

കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി. വർക്കിങ് പ്രസിഡന്റ് സ്ഥാനം സുധാകരൻ ഏറ്റെടുത്തേക്കില്ല.

ഹൈക്കമാൻഡ് പ്രഖ്യാപനം വന്ന ഉടനെ വിശാല ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് കെ സുധാകരൻ അതൃപ്തി അറിയിച്ചു. സുധാകരന് പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതിൽ അമർഷം ഉള്ള അണികളും സമൂഹ മാധ്യമങ്ങളിൽ ഹൈ ക്കമാന്റിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

കണ്ണൂരിലെ അടുത്ത അനുയായികളോട് പ്രതിഷേധത്തിന് ഒരുങ്ങി ഇരിക്കണം എന്നാണ് കെ സുധാകരൻ നൽകിയ നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here