സീനിയർ അക്വാട്ടിക് മത്സരങ്ങൾക്ക് തുടക്കം

72 ാം മത്‌ ദേശീയ സീനിയർ അക്വാട്ടിക് മത്സരങ്ങൾക്ക് പിരപ്പൻകോട് അംബേദ്ക്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ തുടക്കം. കായിക മന്ത്രി ഇ പി ജയരാജൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സി ദിവാകരൻ എംഎൽഎ അധ്യക്ഷനായി.

ഡി കെ മുരളി എംഎൽഎ, കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് എം വിജയകുമാർ, ഒളിംബിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വീരേന്ദ്ര നാനാവതി, ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ അക്വാട്ടിക് പ്രതിനിധി റ്യാൻ അർബ്ലാസ്റ്റർ, സ്‌പോർട്‌സ് ആൻഡ‌് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ സഞ്ജയൻ കുമാർ, എന്നിവർ സംസാരിച്ചു.

സ്വിമ്മിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാജീവ്‌ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here