പകരം വീട്ടി ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടു; ഏഷ്യകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം

ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിന് ഇന്ത്യയുടെ മധുര പ്രതികാരം. ഏഷ്യാ കപ്പ് ഗ്രൂപ്പ് എ ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്‍റെ വിജയം.

കരുത്ത് വീണ്ടെടുത്ത ഇന്ത്യന്‍ ബോളിംഗ് നിരയ്ക്കുമുന്നില്‍ 43.1 ഓവറില്‍ 162 റണ്‍സിന് പാക്കിസ്ഥാന്‍ന്‍റെ റണ്‍സ് വേട്ട അവസാനിച്ചു.

രോഹിത് ശർമയുടെയും (52), ശിഖർ ധവാന്‍റെയും (46) കരുത്തില്‍ 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.

അംബാട്ടി റായിഡുവും ദിനേശ് കാർത്തിക്കും 31 റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് മാൻ ഓഫ് ദ് മാച്ച്. കേദാർ ജാദവും 3 വിക്കറ്റ് നേടി.

കഴിഞ്ഞ വർഷം ജൂൺ 18ന് ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോട് 180 റൺസിനു പരാജയപ്പെട്ടിരുന്നു.

ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിലെ ഈ വിജയം ഇന്ത്യന്‍ ആരാധകര്‍ക്ക് ശരിക്കും ആഘോഷിക്കാനുള്ള വക തന്നെയാണ്. സൂപ്പർ ഫോറിൽ ബംഗ്ലദേശുമായി നാളെയാണ് ഇന്ത്യയുടെ അടുത്ത കളി. 23നു പാക്കിസ്ഥാനെ വീണ്ടും നേരിടും.

സ്കോർബോർഡ്

പാക്കിസ്ഥാൻ: ഇമാം ഉൽ ഹഖ് സി ധോണി ബി ഭുവനേശ്വർ രണ്ട്, ഫഖർ സമാൻ സി ചഹൽ ബി ഭുവനേശ്വർ പൂജ്യം, ബാബർ അസം ബി കുൽദീപ് 47, ശുഐബ് മാലിക് റണ്ണൗട്ട് 43, സർഫറാസ് അഹമ്മദ് സി (പാണ്ഡെ) ബി ജാദവ് ആറ്, ആസിഫ് അലി സി ധോണി ബി ജാദവ് ഒൻപത്, ഷദബ് ഖാൻ സ്റ്റംപ്ഡ് ധോണി ബി ജാദവ് എട്ട്, ഫഹീം അഷറഫ് സി ധവാൻ ബി ബുമ്ര 21, മുഹമ്മദ് ആമിർ നോട്ടൗട്ട് 18, ഹസൻഅലി സി കാർത്തിക് ബി ഭുവനേശ്വർ ഒന്ന്, ഉസ്മാൻ ഖാൻ ബി ബുമ്ര പൂജ്യം, എക്സ്ട്രാസ് ഏഴ്, ആകെ 43.1 ഓവറിൽ 162.

വിക്കറ്റ് വീഴ്ച: 2–1, 3–2, 85–3, 96–4, 100–5, 110–6, 121–7, 158–8, 160–9, 162–10.

ബോളിങ്: ഭുവനേശ്വർ 7–1–15–3, ബുമ്ര 7.1–2–23–2, ഹാർദിക് പാണ്ഡ്യ 4.5–0–24–0, ചാഹൽ 7–0–34–0, കുൽദീപ് 8–0–37–1, റായിഡു 0.1–0–0–0, ജാദവ് 9–1–23–3.

ഇന്ത്യ : രോഹിത് ശർമ ബി ഷദബ് 52, ശിഖർ ധവാൻ സി ബാബർ അസം ബി ഫഹിം 46, അംബാട്ടി റായിഡു 31*, ദിനേഷ് കാർത്തിക് 31*, എക്സ്ട്രാസ് നാല്, ആകെ 29 ഓവറിൽ രണ്ടിന് 163.

വിക്കറ്റു വീഴ്ച: 86–1, 104–2.

ബോളിങ്: മുഹമ്മദ് ആമിർ 6–1–23–0, ഉസ്മാൻ ഖാൻ 4–0–27–0, ഹസൻ അലി 4–0–33–0, ഫഹിം അഷറഫ് 5–0–31–1, ഷഡബ് ഖാൻ 1.3–0–6–1, ഫഖർ സമൻ 6.3–0–25–0, ശുഐബ് മാലിക് 2–0–19–0.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News