ബിഎസ്എഫ് ജവാന്‍ നരേന്ദര്‍ കുമാറിന്റെ കൊലപാതകം; അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഏറ്റവും മൃഗീയമായ ക്രൂരതയെന്ന് അധികൃതര്‍

പാക് സൈന്യം മൃഗീയമായി കൊലപ്പെടുത്തിയ നരേന്ദര്‍ കുമാറിന്റെ കൊലപാതകം അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഏറ്റവും ക്രൂരമായ കൊലപാതകമെന്ന് അധികൃതര്‍. അതിര്‍ത്തിവേലിയോട് ചേര്‍ന്ന ആനപ്പുല്ല് വെട്ടാനാണ് ബി.എസ്.എഫ്. സംഘം ചൊവ്വാഴ്ച രാവിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കു പോയത്. ഈ സമയത്തായിരുന്നു പാക് സൈന്യത്തിന്റെ ക്രൂരത.

ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അതിര്‍ത്തിവേലിയോട് ചേര്‍ന്ന ആനപ്പുല്ല് വെട്ടാന്‍ ബിഎസ്എഫ് സംഘം അതിര്‍ത്തിയിലേക്ക് പോയത്. 10.40 ഓടെ വെടിവയ്പ്പുണ്ടാകുകയും തുടര്‍ന്ന് നരേന്ദര്‍ കുമാറിനെ കാണാതാവുകയും ചെയ്തു.

തെരച്ചില്‍ നടത്തുന്ന സമയത്ത് അതിര്‍ത്തിയില്‍ സ്‌ഫോടകവസ്തുക്കളില്ലെന്നും തിരച്ചില്‍ സംഘത്തിനുനേരേ വെടിവെപ്പുണ്ടാവില്ലെന്നും ഉറപ്പാക്കാന്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിനെ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.പിന്നീട് ബിഎസ്എഫ് തനിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരു ജവാന്‍ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമായാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സും ഇക്കാര്യം സംഭവത്തിലെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കുമെന്നുമാണ് സൂചന.

അതിര്‍ത്തിയിലെ ആദ്യ ‘സ്മാര്‍ട്ട് വേലി’ പദ്ധതി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവമെന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News