നാല് വര്‍ഷത്തിന് ശേഷം അമല്‍ നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട്; ‘വരത്തന്‍’ തിയേറ്ററുകളില്‍

പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം  തീയറ്ററുകളില്‍. 4 വര്‍ഷം മുമ്പ് ഇയോബിന്‍റെ പുസ്തകം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്.

മായാനദിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി എത്തുന്നത്. രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ ഫഹദ് എത്തുന്നു എന്നുള്ളതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

നസ്രിയ നസീം ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്ന വരത്തന്‍റെ ടീസറും ഗാനങ്ങളും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സുഷിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ലിറ്റില്‍ സ്വയംപാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News