നോട്ട് നിരോധനത്തിനുശേഷം അമിത് ഷാ ഡയറക്ടറായ ബാങ്കിലെത്തിയത് വരവില്‍ കവിഞ്ഞ തുക; പെട്രാള്‍ പമ്പുടമകള്‍ നിക്ഷേപിച്ചത് 15 കോടിയോളം രൂപ

നോട്ട് നിരോധനത്തിന് ശേഷമുള്ള ഒരാഴ്ചയ്ക്കിടെ അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ 12 പെട്രാള്‍ പമ്പുടമകള്‍ നിക്ഷേപിച്ചത് 15 കോടിയോളം രൂപ. വരവില്‍ കവിഞ്ഞ തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെ നിക്ഷേപത്തില്‍ വര്‍ദ്ധനവുണ്ടായ ഈ 12 സ്ഥാപന ഉടമകള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെ ഇത്ര വലിയ തുക അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് വ്യക്തം.

745 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറിയ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് നിരോധിച്ച് 5 ദിവസത്തിനിടെ പെട്രാള്‍ പമ്പുടമകള്‍ നിക്ഷേപിച്ചത് 15 കോടിയോളം രൂപയാണ്.

നോട്ട് നിരോധിക്കപ്പെട്ടുള്ള 5 ദിവസങ്ങള്‍ക്കിടെ ഇവര്‍ നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായ പെട്രാള്‍ വില്‍പ്പന നടന്നിട്ടില്ല. എന്നാല്‍ എല്ലാ കമ്പനികളും നിക്ഷേപിച്ചതാകട്ടെ 80 ലക്ഷത്തിലേറെ രൂപയും. അമിത് ഷാ ഡയറക്ടറായ ബാങ്ക് നോട്ട് നിരോധനത്തിന്റെ മറവില്‍ പെട്രാള് പമ്പുടമകളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന് കണക്കുകളിലെ വൈരുദ്ധ്യം വ്യക്തമാക്കുന്നു.

നിക്ഷേപം നടത്തിയ മുഴുവന്‍ ബാങ്കുകളും ബിജെപി കേന്ദ്രങ്ങളോട് അടുത്ത വൃത്തങ്ങളാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷായുടെ അടുത്ത സഹായിയായ ബിപിന്‍ പട്ടേല്‍ ഗോട്ടയുടെ ഉടമസ്ഥതയിലുള്ള പെട്രാള്‍ പമ്പും പണം നിക്ഷേപിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഗുജറാത്ത് പൊലീസ് അധികൃതരും ഇവിടെ നിക്ഷേപകരാണ്. സംശയാസ്പദരമായ സാഹചര്യത്തില്‍ നോട്ട് നിരോധനത്തിന് പിന്നാലെ നിക്ഷേപത്തില്‍ വര്‍ദ്ധനവുണ്ടായ ഈ 12 സ്ഥാപന ഉടമകള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നും അതിന് അമിത് ഷാ ഡയറക്ടറായ ബാങ്ക് സഹായിച്ചതായും നേരത്തെതന്നെ വ്യക്തമായതാണ് ഇതിനു പിന്നാലെയാണ് ആരോപണങ്ങളെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News