‘അഭിമന്യു ഒരു തുടക്കം മാത്രം; വെച്ചേക്കില്ല ഒരുത്തനേയും’; കൊലക്കത്തി കൈവിടാതെ വര്‍ഗീയ വാദികള്‍; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി

കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയവാദികളുടെ വധഭീഷണി.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ്, എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം അമല്‍നാഥ് എന്നിവരുള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥികളെ കുസാറ്റ് ക്യാംപസില്‍ വെച്ച് ‘മലബാറീസ്’ എന്ന പേരിലറിയപ്പെടുന്ന ഗുണ്ടാ സംഘം ആക്രമിച്ചതിനെ ന്യായീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെഫ്‌റിന്‍ ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ഷെഫ്‌റിനെ പിന്തുണച്ചുകൊണ്ട് ജാഫര്‍ സ്രാമ്പി എന്നയാള്‍ കൊലവിളി നടത്തിയത്.

‘അഭിമന്യൂവിനെ മറന്നു അല്ലേ ഇത്ര എളുപ്പം, അത് ഒരു തുടക്കം മാത്രമാണ്‌. കേറി നിരങ്ങിയാല്‍ വെച്ചേക്കില്ല ഒരുത്തനേയും’; എന്നാണ് കാളികാവ് സ്വദേശിയായ ഇയാള്‍ ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയത്.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാറുള്ള ഷെഫ്‌റിന്റെ പ്രവര്‍ത്തനങ്ങളെ ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇയാള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തിയത്.

കെ എസ് യു പ്രവര്‍ത്തകര്‍ കുസാറ്റില്‍ നിന്ന് കമ്പ്യൂട്ടര്‍ മോഷ്ടിച്ചപ്പോള്‍ എസ് എഫ് ഐക്കാരാണ് മോഷ്ടിച്ചതെന്ന് പറഞ്ഞു യഥാര്‍ത്ഥ പ്രതികളായ കെ എസ് യുക്കാരെ രക്ഷപ്പെടുത്താന്‍ നവമാധ്യമങ്ങളിലൂടെ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രമിച്ചത് വലിയ വിവാദമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News