‘ആ പത്രങ്ങളെല്ലാം എന്റെ കൈയിലുണ്ട്’; ഇല്ലാക്കഥകള്‍ പടച്ചുവിട്ട മാധ്യമങ്ങളെക്കുറിച്ച് നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ #WatchVideo

മലയാള പത്രമാധ്യമങ്ങളുടെ കൂട്ടായ വിചാരണയുടെ ആദ്യ ഇരയായിരുന്നു നമ്പി നാരായണന്‍. ചാരക്കേസില്‍ മുക്കാന്‍ ഇല്ലാക്കഥകള്‍ പടച്ചു വിട്ടതും അന്നത്തെ മുന്‍നിര പത്രങ്ങളായിരുന്നു.

ഇപ്പോഴിതാ, 24 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം നീതി ലഭിച്ചപ്പോള്‍ അന്നത്തെ മാധ്യമങ്ങളെക്കുറിച്ച് നമ്പി നാരായണന്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെ പറയുന്നു.

”വാര്‍ത്തകളെല്ലാം ക്യത്യമായ ലക്ഷ്യത്തോടെ പടച്ചു വിട്ടതാണ്. ഒരു പത്രം മാത്രമല്ല, ആ പത്രങ്ങളെല്ലാം എന്റെ കൈയിലുണ്ട്. ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. ഇതുവരെ അതെല്ലാം എനിക്ക് ആവശ്യമായിരുന്നു.

ഇനി അതെല്ലം മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും കൈമാറും. അവര്‍ എല്ലാം അറിയണം, മനസിലാക്കണം. എന്നെക്കുറിച്ച് മോശമായിട്ട് വന്നതും എനിക്ക് മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല.”-നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News