ക്യാമറക്കണ്ണുകളെ ഞെട്ടിച്ച് ബിഗ് ബോസില്‍ മത്സരാര്‍ഥി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍

ക്യാമറക്കണ്ണുകളെ ഞെട്ടിച്ച് ബിഗ് ബോസിന്‍റെ ഹിന്ദി പതിപ്പിലെ മത്സരാര്‍ഥി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മലയാളിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ഫോണുപയോഗിക്കുന്നതിന് സമാനമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ വ്യക്തമാകുന്നത്.

ലെെറ്റ് ഓഫ് ആക്കിയതിന് ശേഷം പുതപ്പിനടിയില്‍ ആരും കാണാതെ ശ്രീശാന്ത് മൊബൈല്‍ ഉപയോഗിക്കുകയായിരുന്നു. പുതപ്പിനടിയില്‍ നിന്നും വിരലുകള്‍ കൊണ്ട് ശ്രീ ടെെപ്പു ചെയ്യുന്നതുപോലെ ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ബിഗ് ബോസ് ഹൗസിലെ നിയമം ലഘിക്കുകയാണ് ശ്രീശാന്ത് ചെയ്തത്. എന്നാല്‍ മൊബെെല്‍ ഉപയോഗിച്ചെന്നതില്‍ സ്ഥിരീകരണമില്ല.

നേരത്തെ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രീശാന്ത് ഫോണ്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിരുന്നു.
ബാത്ത് റൂമിലും മറ്റും രഹസ്യമായി ശ്രീശാന്ത് ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണ് ഹൗസ് മെമ്പേ‍ഴ്സ് പറയുന്നത്.

നൂറ് ദിവസം പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ താമസിക്കുകയാണ് ബിഗ് ബോസ് ടാസ്ക്ക്. മൊബൈല്‍, ഇന്റര്‍നെറ്റ്, പത്രം തുടങ്ങിയ മാധ്യമങ്ങളൊന്നും ഹൗസിലുണ്ടാവുകയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News